ഏറെ കോളിളക്കം സൃഷ്ടിച്ച തമിഴ്നാട്ടിലെ ദുരഭിമാന കൊലക്കേസില്‍ പ്രതികളുടെ വധശിക്ഷ റദ്ദാക്കി. ഉദുമല്‍പേട്ടയില്‍ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളുടെ വധശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഒന്നാം പ്രതി ബി ചിന്നസ്വാമിയെ കുറ്റ വിമുക്തനാക്കിയ കോടതി ഇയാളെ എത്രയും പെട്ടെന്ന് ജയില്‍ മോചിതനാക്കാനും ഉത്തരവിട്ടു. അഞ്ച് പ്രതികളുടെ ശിക്ഷ 25 വര്‍ഷം കഠിന ജീവ പര്യന്തമായാണ് കുറച്ചത്.
കേസില്‍ പ്രതികളായിരുന്ന കൗസല്യയുടെ അമ്മയും അമ്മാവനുമുള്‍പ്പെടെ മൂന്ന് പേരെ കോടതി നേരത്തേ വെറുതെവിട്ടിരുന്നു. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളായിരുന്ന ഉയര്‍ന്ന ജാതിയില്‍പ്പെട്ട കൗസല്യ എന്ന പെണ്‍കുട്ടിയും ദളിത് യുവാവായ ശങ്കര്‍(22)ഉം ആയുള്ള വിവാഹം കൗസല്യയുടെ വീട്ടുകാര്‍ എതിര്‍ക്കുകയും വീട്ടുകാരെ ധിക്കരിച്ച് രജിസ്റ്റര്‍ മാര്യേജ് ചെയ്ത ഇവരെ കൗസല്യയുടെ അച്ഛന് ചിന്നസ്വാമിയും അമ്മാവന് പാണ്ടിദുരൈയും ചേര്‍ന്ന് താഴ്ന്ന സമുദായക്കാരനായ ശങ്കറിനെ കൊലപ്പെടുത്താന്‍ വാടക കൊലയാളികളെ നിയോഗിക്കുകയും ചെയ്തു.
തുടര്‍ന്ന് ബൈക്കിലെത്തിയ സംഘം ഉദുമല്‍പേട്ട ബസ് സ്റ്റാന്‍ഡിന് സമീപം ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൗസല്യക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.


