കൊല്ലം കുളത്തുപ്പുഴ സെന്‍ട്രല്‍ ജംഗ്ഷനില്‍ എന്‍.സി.പി പ്രാദേശിക നേതാക്കള്‍ നടുറോഡില്‍ തമ്മിലടിച്ചു. ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും, കേന്ദ്ര സര്‍ക്കാരിനെതിരെ എന്‍.സി.പി പതാകയേന്തി കുളത്തുപ്പുഴ പട്ടണത്തില്‍ പ്രകടനം നടത്തുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.
പ്രകടനം പട്ടണത്തില്‍ എത്തിയപ്പോള്‍ മണ്ഡലം കമ്മിറ്റി അറിയാതെയുള്ള പ്രകടനമാണ് എന്ന് ആരോപിച്ചു മണ്ഡലം വൈസ് പ്രസിഡന്റ് റഹീമിന്റെ നേതൃത്വത്തിലെത്തിയവര്‍ തടഞ്ഞു. ഇത് തമ്മിലടിയിലേക്ക് കടക്കുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഇരുവിഭാഗവും പരസ്പരം ആരോപിക്കുന്നു. അതേസമയം പോലീസ് എത്തിയപ്പോള്‍ ഔദ്യോഗിക പക്ഷം എന്ന് പറഞ്ഞെത്തിയ സംഘം മുങ്ങുകയും ചെയ്തു.
പിന്നീട് കെ.എസ്.ആര്.ടി.സി കവലയിലും ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സ്ഥലത്ത് എത്തിയ പോലീസ് മണ്ഡലം വൈസ് പ്രസിഡന്റ് റഹീമിനെ കസ്റ്റഡിയില്‍ എടുത്തു.


