തിരുവനന്തപുരം: ഭാര്യയുടെ ബന്ധുവിനെ വാട്ട്സ് ആപ്പില്‍ വീഡിയോ കോള്‍ ചെയ്ത് യുവാവിന്റെ ആത്മഹത്യ. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. നെടുമങ്ങാട് പേരുമല സ്വദേശി റിയാസ് (38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് റിയാസ് സുഹൃത്തായ നസീറിന്റെ വീട്ടിലെത്തി ഇരുവരും ചേര്‍ന്ന് മദ്യപിച്ചതിനു ശേഷമായിരുന്നു സംഭവം. സുഹൃത്ത് നസീര്‍ ഉറങ്ങിയ സമയത്താണ് റിയാസ് ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോള്‍ ചെയ്തത്. പിന്നാലെ തൂങ്ങുകയാ യിരുന്നു.
നസീര്‍ ഉറക്കമെഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്. തുടര്‍ന്നു നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. രണ്ടു മാസമായി റിയാസ് ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടയില്‍ മരണം അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് റിയാസിന്റെ ഭാര്യയുടെ ബന്ധുക്കളുടെ വിശദീകരണം. സംഭവത്തില്‍ നെടുമങ്ങാട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.


