മൂവാറ്റുപുഴ: ലോട്ടറിത്തൊഴിലാളിയെ മദ്യപിച്ചെത്തിയ സാമൂഹ്യവിരുദ്ധർ മർദ്ദിച്ചു. വൃദ്ധനും ശരീരത്തിന് ശേഷിക്കുറവുമുള്ള പി.എൻ. പുരുഷോത്തമനാണ് മർദ്ദനമേറ്റത്. വാഴക്കുളത്ത് ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ മൂന്നംഗസംഘമാണ് ആക്രമണം നടത്തിയത്. മതിലിൽ ചേർത്തു വച്ച് ആക്രമിക്കുകയും ഓടയിൽ തള്ളിയിടുകയും ചെയ്തു. നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമികൾ ഓടിരക്ഷപെട്ടു. പരിക്കേറ്റ പുരുഷോത്തമനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.
അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ലോട്ടറി ഏജന്റ്സ്, സെല്ലേഴ്സ് & സ്റ്റാഫ് യൂണിയൻ (സിഐടിയു) ജില്ല സെക്രട്ടറി പി.എസ്.മോഹനനും പ്രസിഡന്റ് കെ.എം. ദിലീപും ആവശ്യപ്പെട്ടു.


