വിമാനത്തില്‍ മലയാളി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. മസ്ക്കറ്റില്‍ നിന്നും കരിപ്പൂരിലേക്ക് വന്ന ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് യുവതിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തിലാണ് ഗള്‍ഫ് നാടുകളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ വിവിധ പ്രവാസി സംഘടനകള്‍ ഇടപെട്ട് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മസ്ക്കറ്റില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന് വൈകാതെ വിമാനത്തിനുള്ളിലെ ലൈറ്റ് ഓഫ് ചെയ്തിരുന്നു. ഇതിനു പിന്നലെയാണ് തൊട്ടടുത്ത സീറ്റിലിരുന്നയാള്‍ ഉപദ്രവിക്കാന്‍ തുടങ്ങിയതെന്നാണ് യുവതിയുടെ പരാതി. കരിപ്പൂരിലിറങ്ങിയ ശേഷമാണ് യുവതി പരാതി നല്‍കിയത്. കരിപ്പൂര്‍ പോലീസ് പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.