കൊൽക്കത്തയിൽ യുവ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് പിന്നാലെ മുംബൈയിൽ ഡ്യൂട്ടിയിലായിരുന്ന ഡോക്ടർക്ക് നേരെ ആക്രമണം. മുംബൈ സൗത്തിലെ സിയോണിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് മർദ്ദനത്തിനിരയായത്. പുലർച്ചെ മൂന്ന് മണിയോടെയാണ് മദ്യപിച്ചെത്തിയ ആറംഗ സംഘം ഡോക്ടറെ മർദിച്ചത്. കാലിന് പരിക്കേറ്റ ഒരു ടീമംഗത്തിന് പ്രാഥമിക ചികിത്സ നൽകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആശുപത്രി അധികൃതർ മുംബൈ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ആറുപേരെ കസ്റ്റഡിയിലെടുത്തു.
കൊൽക്കത്ത സംഭവത്തിന് ശേഷം, ഡോക്ടർമാരുടെ സുരക്ഷയെക്കുറിച്ചുള്ള മുറവിളി ഉയർന്നപ്പോൾ ഒരു വനിതാ ഡോക്ടർ വീണ്ടും ആക്രമിക്കപ്പെടുന്നു. കൊൽക്കത്തയിലെ ആര്‍ജി കര് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ഓഗസ്റ്റ് ഒമ്പതിനാണ് പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ സിബിഐ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്.


