തമിഴ്നാട്ടില്‍ നാലു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് സ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മധുര ജില്ലയിലെ ചോഴവന്താനില പൂമേട്ടു തെരു സ്വദേശികളായ ധാവമണി, ഇയാളുടെ അമ്മ പാണ്ഡി അമ്മാള്‍ എന്നിവര്‍ ചേര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.
നാലാമത്തെ കുട്ടിയും പെണ്‍കുഞ്ഞായതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു. കുട്ടിയുടെ അമ്മ വീട്ടിലില്ലാത്തപ്പോഴാണ് ഇവര്‍ കുട്ടിയെ കൊലപ്പെടുത്തിയത്. കുട്ടിക്ക് കുറുക്കില്‍ വിഷം കലര്‍ത്തി കൊടുത്ത ശേഷം ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. പെട്ടെന്ന് തന്നെ കുട്ടിയുടെ മൃതദേഹം സംസ്കരിച്ചത് നാട്ടുകാരില്‍ സംശയമുളവാക്കുകയും നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയുമായിരുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു.


