തലസ്ഥാനത്ത് കുടിക്കാന്‍ മലിനജലം വിതരണം ചെയ്തുവന്ന ടാങ്കര്‍ ലോറിക്ക് പിടിവീണു. ഹോട്ടല്‍ താഴിട്ടുപൂട്ടി നഗരസഭ.
ഹോട്ടലുകളിലും ആശുപത്രികളിലും കുടിവെളളമെന്ന നിലയില്‍ മലിനജലം വിതരണം ചെയ്തു വന്ന ടാങ്കര്‍ ലോറി നഗരസഭ ഹെല്‍ത്ത് സ്ക്വാഡാണ് പിടികൂടിയത്.
തിരുവല്ലത്തിനടുത്ത് വയലില്‍ കുളം കുഴിച്ച് അതില്‍ നിന്നുള്ള മലിനജലമാണ് കുടിവെളളമെന്ന നിലയില്‍ വിതരണം ചെയ്തിരുന്നത്.സെക്രട്ടറിയേറ്റിന് സമീപമുള്ള അരുള്‍ ജ്യോതി ഹോട്ടലില്‍ വെള്ളം വിതരണം ചെയ്യുന്നതിനിടയിലാണ് എ.കെ . ട്രാന്‍സ്പോര്‍ട്ട് എന്ന പേരിലുള്ള ടാങ്കര്‍ ഹെല്‍ത്ത് സോഡ് പിടികൂടിയത് .
നഗരത്തില്‍ കുടിവെള വിതരണം നടത്തുന്ന ടാങ്കറുകള്‍ വൃത്തിഹീനമായ സ്രോതസ്സുകളില്‍ നിന്ന് വെള്ളം ശേഖരിച്ചാണ് വിതരണം ചെയ്യുന്നതെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ടാങ്കറുകളിലൂടെയുള്ള കുടിവെള്ള വിതരണം സുരക്ഷിതമാക്കുന്നതിലേക്കായി നഗരസഭ കൗണ്‍സില്‍ ബൈലോ പാസാക്കി . ബൈലോ പ്രകാരമുള്ള ടാങ്കറുകളുടെ രജിസ്ട്രേഷന് ആരംഭിച്ചു കഴിഞ്ഞു . കുടിവെളളമെന്ന നിലയില്‍ മലിനജലം വിതരണം ചെയ്യുകയും ഉപഭോക്താക്കളില്‍ നിന്ന് അമിതമായ ഫീസ് ഈടാക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണ്.മലിനജലം കുടിവെള്ളമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഹോട്ടലിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .
2020 ഫെബ്രുവരി 1 മുതല്‍ നഗരസഭ ലൈസന്‍സുള്ള ടാങ്കറുകള്‍ക്ക് മാത്രമേ നഗരത്തില്‍ ജലവിതരണം നടത്തുന്നതിന് അനുമതി ഉണ്ടായിരിക്കുകയുള്ളൂ.നഗരസഭയുടെ സ്മാര്‍ട്ട് ടിവാന്ഡം മൊബൈല്‍ ആപ്പിലൂടെയും വെബ് പോര്‍ട്ടല്‍, അക്ഷയകേന്ദ്രങ്ങള്‍ വഴിയും വാട്ടര്‍ ടാങ്കറിന്റെ സേവനം കിട്ടും .


