മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ ലാപ്ടോപിലും ടാബിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണോ എന്ന് ആലോചിച്ച് തീരുമാനിക്കും.
തിരുവനന്തപുരം: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്തില്ലങ്കില്‍ ഫാത്തിമയ്ക്ക് അനുഭവിക്കേണ്ടി വന്നതെല്ലാം വിളിച്ചു പറയുമെന്ന് പിതാവ് അച്ഛന് അബ്ദുള്‍ ലത്തീഫ്. പ്രതികള്‍ കാമ്പസിനുള്ളില്‍ തന്നെയുണ്ടെന്നും അവരെ ഈ വെള്ളിയാഴ്ചയ്ക്കകം അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അറസ്റ്റ് ഉടന്‍ ഉണ്ടായില്ലെങ്കില്‍ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ ലാപ്ടോപിലും ടാബിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണോ എന്ന് ആലോചിച്ച് തീരുമാനിക്കും. നടപടി ഉണ്ടായില്ലെങ്കില്‍ മാധ്യമങ്ങളിലൂടെ തെളിവുകള്‍ പുറത്തുവിടും. കുറ്റവാളിയെ കൃത്യമായി കണ്ടെത്തുമെന്ന് അന്വേഷണ സംഘം ഉറപ്പു നല്‍കിയിട്ടുണ്ടെന്നും കുറ്റവാളികള്‍ക്ക് ഒരു പഴുതുമില്ലാതെ ശിക്ഷ വാങ്ങി നല്‍കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ടെന്നും അബ്ദുള്‍ ലത്തീഫ് പറഞ്ഞു.

