കൊച്ചി: മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെ ഹൈക്കോടതി. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പരാതി പിന്‍വലിപ്പിക്കാന്‍ ഇബ്രാഹിം കുഞ്ഞ് ശ്രമിച്ചെന്ന ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടന്ന് ഹൈക്കോടതി പറഞ്ഞു. ആരോപണത്തില്‍ പ്രാഥമിക തെളിവുകള്‍ കാണുന്നുണ്ടന്ന് വിലയിരുത്തിയ കോടതി ഇബ്രാഹിം കുഞ്ഞിന്റെയും മകന്റെയും കരാറിന് ശ്രമം നടത്തിയ മറ്റ് ലീഗ് നേതാക്കളുടേയും മൊഴികള്‍ ഹാജരാക്കാന്‍ വിജിലന്‍സിന് നിര്‍ദേശം നല്കി. വിജിലന്‍സ് ഐ ജി. എച്ച് വെങ്കിടേഷിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കോടതിയുടെ നീരീക്ഷണം. ഇബ്രാഹിം കുഞ്ഞ് ചന്ദ്രികയുടെ അക്കൗണ്ടില്‍ 10 കോടി നിക്ഷേപിച്ചെന്ന ആരോപണത്തില്‍ സ്വീകരിച്ച നടപടി അറിയിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്കും കോടതി നിര്‍ദേശം നല്കി. സ്വീകരിച്ച നടപടി രണ്ടാഴ്ചക്കകം അറിയിക്കണം.

പരാതിക്കാരനായ ഗിരീഷ് ബാബുവിനെ ക്രിമിനല്‍ ഉദേശത്തോടെ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ടന്ന് കളമശേരി പൊലീസ് അറിയിച്ചു. കേസില്‍ തുടര്‍നടപടിക്കുള്ള അനുമതിക്കായി ക്രിമിനല്‍ ചട്ടം 506 (1) പ്രകാരം ആലുവ മജിസ്ടേറ്റിന്റെ അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ടന്നും പൊലീസ് കോടതിയെ അറിയിച്ചു. ഗിരീഷ് കുമാറിനെ ഭിഷണിപ്പെടുത്തിയത് അന്വേഷിക്കാന്‍ കോടതി കളമശ്ശേരി പൊലിസിന് നിര്‍ദേശം നല്‍കിയിരുന്നു. കേസില്‍ കൂടുതല്‍പേരെ വരും ദിവസങ്ങളില്‍ കളമശ്ശേരി പൊലിസ് ചോദ്യം ചെയ്യും.


