പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. ഭാര്യയോടപ്പം ബൈക്കില്‍ വരികയായിരുന്ന സഞ്ജിത്തിനെ(27) കാറിലെത്തിയ സംഘം വെട്ടുകയായിരുന്നു. എസ്ഡിപിഐ ആണ് കൊലപാതകത്തിന് പിന്നിലെന്ന് ആര്‍എസ്എസ് ആരോപിച്ചു.
ഇലപ്പുള്ളി മേഖലയില്‍ എസ്ഡിപിഐ- ആര്‍എസ്എസ് സംഘര്‍ഷം കുറച്ചു കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. നേരത്തെ എസ്ഡിപിഐ പ്രവര്ത്തകന് വെട്ടേറ്റിരുന്നു. സഞ്ജിത്ത് വിവിധ കേസുകളില്‍ പ്രതിയാണ്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകം നടന്ന സ്ഥലം ഫോറന്‍സിക് വിദഗ്ധര്‍ എത്തി പരിശോധന നടത്തുന്നു.


