തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ നിർണ്ണായക രഹസ്യ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്ന് കരുതപ്പെടുന്ന ബാഗ് ഇന്ന് തുറക്കും. മുഖ്യ പ്രതികളിൽ ഒരാളായ സന്ദീപ് നായരുടെ ബാഗിൽ നിർണായക വിവരങ്ങൾ ഉണ്ടെന്നാണ് എൻഐഎ പറയുന്നത്. കൊച്ചി എൻഐഎ കോടതിയിലാകും പരിശോധന നടക്കുക. ഇതോടെ സ്വർണ്ണ കടത്ത് സംഘത്തെ കുറിച്ചുള്ള നിർണ്ണായക തെളിവുകൾ ലഭിക്കുമെന പ്രതീക്ഷയിലാണ് എൻഐഎ. സന്ദീപ് നായർ സ്വർണം അയച്ച ആളുകളുടെ പേര് വിവരങ്ങൾ, നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയപ്പോൾ ഇടപെട്ടവരുടെ വിവരങ്ങൾ ഉൾപ്പെടെ ഈ ബാഗിലുണ്ടെന്നാണ് സൂചന.
കേസിലെ ഒന്നാം പ്രതി സരിത്തിന്റെ ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയോടെ കോടതിയിൽ ഹാജരാക്കുന്ന സരിത്തിന്റെ കസ്റ്റഡി കാലാവധി കസ്റ്റംസ് നീട്ടി ചോദിച്ചേക്കില്ല. തുടർന്ന് എൻഐഎ അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം


