പാലക്കാട് കല്ലടിക്കോട് രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നേക്കര്‍ മരുതുംകാട് സ്വദേശി ബിനു, നിതിന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും അയല്‍വാസികളാണ്. വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. മൃതദേഹത്തിന് സമീപത്ത് നിന്ന് നാടന്‍ തോക്കും കണ്ടെടുത്തിട്ടുണ്ട്
നിതിനെ കൊലപ്പെടുത്തി ബിനു ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. ഒരു വര്‍ഷം മുമ്പാണ് ബിനുവിന്റെ അമ്മ മരിച്ചത്. ഇതോടെ ഇയാൾ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. ബിനുവിന്റെ മൃതദേഹത്തിന് സമീപം കണ്ടെത്തിയ തോക്ക് അയാളുടേത് തന്നെയാണെന്നാണ് നാട്ടുകാര്‍ പറയുന്നു. മരിച്ച നിതിന്‍ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താമസം. നിതിന്‍ നാട്ടുകാരുമായി അടുപ്പമില്ല എന്നാണ് വിവരം. നിതിന്‍ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത് ബീഡിയും സിഗരറ്റും വാങ്ങാൻ വേണ്ടി മാത്രമാണെന്ന് നാട്ടുകാര്‍ പറയുന്നു. പതിവുപോലെ ഇന്നും അടുത്തുള്ള കടയിൽ ബീഡി വാങ്ങാനെത്തിയിരുന്നു. ബിനുവും നിതിനും അയല്‍വാസികളും സുഹൃത്തുക്കളുമാണ്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടക്കിയത്. മരുതുംകാട് സർക്കാർ സ്കൂളിന് സമീപത്തെ പാതയിലാണ് ബിനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിനുവിന്റെ മൃതദേഹത്തിന് സമീപത്തുനിന്നാണ് നാടൻ തോക്ക് കണ്ടെത്തിയിട്ടുണ്ട്. ടാപ്പിങ്ങ് തൊഴിലാളിയാണ് ബിനു.