കൊലപാതക ശ്രമത്തിന് പോലീസ് പിടികൂടിയ പ്രതിയെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. പൊലീസിനെ ആക്രമിച്ചാണ് പ്രതിയെ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ പതിനൊന്നോടെ താനൂര്‍ ചാപ്പപ്പടിയിലാണ് സംഭവമുണ്ടായത്. ട്രോമാകെയര്‍ വളണ്ടിയര്‍ ജാബിറിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഉള്‍പ്പെട്ട പ്രതികളെ പിടികൂടാനായി എത്തിയപ്പോഴാണ് സംഭവം.
മുസ്ലിംലീഗ് അക്രമികള്‍ പൊലീസ് വാഹനത്തിന് നേരെ കല്ലെറിയുകയും പൊലീസിനെ ആക്രമിക്കാന്‍ ഒരുങ്ങുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന പ്രതികളില്‍ ഒരാളെ അക്രമി സംഘം മോചിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്.


