മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് നിർദേശിച്ച് ഹൈക്കോടതി. സൂര്യനെല്ലി പീഡനക്കേസ് ഇരയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനാണിത്. സിബി മാത്യൂസിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്കി.സൂര്യനെല്ലി കേസിനെപ്പറ്റി സിബി മാത്യൂസിന്റെ ‘നിർഭയം’ എന്ന പുസ്തകത്തിൽ ചില പരാമർശങ്ങൾ നടത്തിയിരുന്നു. ഇരയെ തിരിച്ചറിയാൻ പറ്റുന്ന രീതിയിലായിരുന്നു അതിലെ പരാമർശം.
സിബി മാത്യൂസിനെതിരെ സൂര്യനെല്ലി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ കെ ജോഷ്വ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പുസ്തകത്തിലെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് കോടതി അസാധുവാക്കി.സിബി മാത്യൂസിന് എതിരായ പരാതി പരിഗണിച്ച് ഏഴു ദിവസത്തിനകം നടപടിയെടുക്കാന്‍ മണ്ണന്തല പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്കി. പുസ്തകത്തിൽ പെൺകുട്ടിയുടെ പേര് നൽകിയിട്ടില്ലെങ്കിലും മറ്റ് വിവരങ്ങളെല്ലാം ഉണ്ട്.