കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിന് ഭർത്താവിന്റെ മർദനമേറ്റെന്ന് പരാതി. ഭർത്താവ് രാഹുലിനെതിരെ പൊലീസ് കേസടുത്തു.ഗാർഹിക പീഡന വകുപ്പുകൾ ചുമത്തിയാണ് കേസ്. വധുവിൻ്റെ വീട്ടുകാരാണ് പരാതി നൽകിയത്.ബന്ധം തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ച് യുവതി കുടുംബത്തോടൊപ്പം മടങ്ങി.എറണാകുളത്ത് നിന്ന് വിവാഹ സൽക്കാരചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകൾ കണ്ടത്.
രക്തപ്പാടുകളും, മുറിവുകളും ശ്രദ്ധയിൽപ്പെട്ടയുടനെ കുടുംബം കാര്യം അന്വേഷിച്ചു. തുടർന്നാണ് ഭർത്താവിൽ നിന്ന് ദിവസങ്ങളായി മർദനമേറ്റ വിവരം യുവതി വെളിപ്പെടുത്തുന്നത്.മെയ് 5ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.വിവാഹ ബന്ധം തുടരാൻ താൽപര്യം ഇല്ലെന്ന് യുവതി പൊലീസിനെ അറിയിച്ചു. കുടുംബത്തോടൊപ്പം യുവതി നാട്ടിലേക്ക് മടങ്ങി.വിവാഹം ബന്ധം തുടരാൻ താത്പര്യം ഇല്ലെന്ന് യുവതി പൊലീസിനെ അറിയിച്ചു. യുവതി എറണാകുളത്തേക്ക് കുടുംബാംഗങ്ങളോടൊപ്പം മടങ്ങുകയും ചെയ്തു.


