കൊച്ചി: എസ്ബിഐയുടെ നെറ്റ് ബാങ്കിങ് പേജിന്റെ വ്യാജരൂപം നിര്‍മിച്ചാണ് അക്കൗണ്ട് ഉടമുകളുടെ വിവരങ്ങള്‍ തട്ടാനുള്ള ശ്രമം നടക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി എസ്ബിഐ ട്വീറ്റ് ചെയ്തു. എസ്ബിഐയുടേതെന്ന പോലെ ലഭിക്കുന്ന എസ്എംഎസിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് ബാങ്കിന്റെ മുന്നറിയിപ്പ്. അത്തരമൊരു SMS ലഭിക്കുകയാണെങ്കില്‍ ദയവായി ലിങ്കില്‍ ക്ലിക്കുചെയ്യരുത്, നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ പങ്കിടരുത്, എന്നാണ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് നല്കിയ മുന്നറിയിപ്പില്‍ പറയുന്നത്.
ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ epg.cms@sbi.co.in , phishing@sbi.co.in എന്നീ ഇമെയില്‍ വഴി ബാങ്കിനെ അറിയിക്കണമെന്ന് എസ്ബിഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. http://www.onlinesbi.digital എന്ന വ്യാജ ലിങ്ക് നിര്‍മിച്ചാണ് ഇത്തവണ തട്ടിപ്പിന് ശ്രമം നടക്കുന്നത്. പാസ് വേഡും അക്കൗണ്ട് വിവരങ്ങളും അപ്ഡേറ്റ് ചെയ്യണമെന്നാണ് ഈ ലിങ്ക് തുറന്നാല്‍ ആവശ്യപ്പെടുകയെന്നും ബാങ്കിന്റെ മുന്നറിയിപ്പില്‍ പറയുന്നു


