തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ എക്സൈസ് സംഘം രണ്ട് കിലോ കഞ്ചാവ് പിടികൂടി. രണ്ട് ലക്ഷം വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്. ബൈക്കിലെത്തിയ രണ്ട് യുവാക്കളില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കൊല്ലം കൊട്ടിയം സ്വദേശി ഇജാവ മന്‍സില്‍ സാജിദ് (20) വടക്കാഞ്ചേരി കല്ലംപാറ സ്വദേശി ചെമ്പ്രങ്ങോട്ടില് ഗിജേഷ് (23) എന്നിവരെയാണ് വടക്കാഞ്ചേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ടി. അശോക് കുമാറും സംഘവും പിടികൂടിയത്. തൃശൂര്‍ ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ വലയിലായത്.

