ഒറ്റപ്പാലത്ത് 43 കിലോ കഞ്ചാവ് പോലീസ് പിടികൂടി. വീട്ടിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ച 43 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ ചുനങ്ങാട് മുരുക്കുംപറ്റ കല്ലടിക്കുന്ന് പഴംകുളത്തിങ്കല് സുധീറിന്റെ (34) വീട്ടില്‍ നിന്നാണ് ഇത് കണ്ടെടുത്തത്. കഞ്ചാവ് 12 പാക്കറ്റുകളിലായി ഇയാള്‍ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. സുധീറിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഒറ്റപ്പാലം സി.ഐ എം. സുജിത്ത്, എസ്.ഐ അനീഷ്, ജൂനിയര്‍ എസ്.ഐ ഹേമലത എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.