നിരവധി കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആമ്പല്ലൂര്‍ മാടപ്പിള്ളി വീട്ടില്‍ ആദര്‍ശ് ചന്ദ്രശേഖരന് (25) നെയാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി കെകാര്ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ചോറ്റാനിക്കര, മുളന്തുരുത്തി, തൃപ്പൂണിത്തുറ, ഹില്‍പ്പാലസ് പോലീസ് സ്റ്റേഷനുകളില്‍ കൊലപാതക ശ്രമം, കവര്‍ച്ച, മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ്. ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി റൂറല്‍ ജില്ലയില്‍ 50 പേരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 35 പേരെ നാടുകടത്തി.


