കോട്ടയത്ത് വര്‍ഷങ്ങളായി നടത്തിവരുന്ന സാന്ത്വനം എന്ന ചാരിറ്റിബിള്‍ ട്രസ്റ്റിനെതിരെ പരാതിയുമായി പെണ്‍കുട്ടി. ട്രസ്റ്റിന്റെ ഡയറക്ടറിന്റെ ഭര്‍ത്താവും ട്രസ്റ്റ് മെമ്പറുമായ ബാബു വര്‍ഗീസിന് എതിരെ പൊലീസ് കേസെടുത്തു. പീഡന പരാതി ഉയര്‍ന്നതോടെ സ്ഥാപനത്തിലെ 17 അന്തേവാസികളായ പെണ്‍കുട്ടികളെ മാറ്റി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇടപെട്ടാണ് പെണ്‍കുട്ടികളെ മാറ്റിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് പീഡന പരാതി നല്‍കിയത്. സ്ഥാപനത്തിന്റെ ഉടമ ആനി വര്‍ഗീസിന്റെ ഭര്‍ത്താവ് ബാബുവിനെതിരെയായിരുന്നു പരാതി. പെണ്‍കുട്ടിയുടെ മൊഴി എടുത്തതിന് പിന്നാലെ കോട്ടയം എസ്പിക്ക് പരാതി കൈമാറുകയായിരുന്നു. തുടര്‍ന്ന് ബാബുവിനെതിരെ കേസ് എടുക്കുകയായിരുന്നു. ഇരയായ പെണ്‍കുട്ടിയെ ഇയാള്‍ അശ്ലീല വീഡിയോകള്‍ കാണിച്ചിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു.
ഗാന്ധിനഗറില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാന്ത്വനം എന്ന സ്ഥാപനത്തിനെതിരെ ഇതേ സ്ഥാപനത്തിലെ അന്തേവാസിയായ പെണ്‍കുട്ടി പരാതി നല്കിയതിനാല് തന്നെ സംഭവമറിഞ്ഞ പ്രദേശവാസികളും ഞെട്ടലിലാണ്. 12 വര്‍ഷത്തോളമായി ഈ പെണ്‍കുട്ടി സാന്ത്വനം എന്ന അഭയകേന്ദ്രത്തിലാണ് താമസിച്ചിരുന്നത്. പോലീസ് അന്വേഷണം നടക്കുന്നതിനാല്‍ കൂടൂതല്‍ തെളിവുകള്‍ പുറത്ത് വാരാന്‍ സാധ്യതയുണ്ട്.


