ബുധനാഴ്ച്ച കാനന പാതവഴി രണ്ടു കിലോ കഞ്ചാവുമായെത്തിയ തമിഴ്നാട് സ്വദേശിയെ നാട്ടുകാർ പിടികൂടി എക്സെസിനെ ഏൽപിച്ചു. ഗൂഡല്ലൂർ സ്വദേശി മായാണ്ടി തേവരുടെ മകൻ ഈശ്വരൻ (55) ആണ് പിടിയിലായത്. ഗൂഡല്ലൂരിൽ നിന്നും അരിപ്പാതകൾ എന്നറിയപ്പെടുന്ന നിരവധി കാട്ടു പാതകളാണ് കേരളത്തിലേക്കുള്ളത്. ഈ നടപ്പാതകളിലൂടെ ഇപ്പോൾ കഞ്ചാവടക്കമുള്ള ലഹരി പദാർത്ഥങ്ങൾ വ്യാപകമായി കേരളത്തിലേക്ക് എത്തിക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
പിടിയിലായ ഈശ്വരൻ ഇടനിലക്കാരൻ മാത്രമാണെന്നും ഇയാളെ പണം വാഗ്ദാനം ചെയ്ത് കഞ്ചാവ് അതിർത്തി കടത്തികൊടുക്കുവാൻ മാത്രമാണ് ഏർപ്പെടുത്തിയിരുന്നതെന്നാണ് ഇയാളിൽ നിന്നു ലഭിക്കുന്ന വിവരം. നാട്ടുകാർ വിവരം ധരിപ്പിച്ചതിനു ശേഷം ഏറെ വൈകിയാണ് പൊലീസും എക്സൈസും സ്ഥലത്തെത്തിയതെന്നും നാട്ടുകാർ ആരോപിച്ചു.
നെടുങ്കണ്ടം എക്സെസ് ഇൻസ്പെക്ടർ സെബാസ്റ്റിൻ ജോസഫ്, എക്സെസ് ഇന്റെലിജൻസ് ഓഫീസർ പ്രമോദ് എം ബി, പ്രിവന്റീവ് ഓഫീസർമാരായ ജെ. പ്രകാശ്, എൻ വി ശശീന്ദ്രൻ, എം കെ ഷാജി, സിവിൽ എക്സെസ് ഓഫീസർ ജോഷി വി ജെ എന്നിവർ സംഭവസ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു


