മൂവാറ്റുപുഴ: അയൽവാസിയുടെ പറമ്പിൽ ആട് കയറിയതിന് അട്ടുടമയെയും കുടുംബത്തെയും അയൽവാസി വീട് കയറി അക്രമിച്ചു, ശനിയാഴ്ച പെരുമറ്റത്താണ് സംഭവം. നെഹ്റു പാർക്കിലെ ഓട്ടോറിക്ഷ ഡ്രൈവർ ഉബൈസിനും കുടുംബത്തെയുമാണ് വീട്ടിൽ അതിക്രമിച്ചു കയറി അയൽവാസി ക്രൂരമായി മർദിച്ചത്. ആട് അയൽവാസിയുടെ പറമ്പിൽ കയറിയതാണ് പ്രകോപനത്തിന് കാരണമെന്ന് ഉബൈസ് പറയുന്നു. ഇതിൽ തർക്കമുണ്ടായി. തുടർന്ന് പട്ടിക കക്ഷണങ്ങളുമായി അയൽവാസിയും മകനും വീട്ടിലെത്തി തന്നെ തലക്കടിച്ചു ഈ സമയം തടയാനെത്തിയ ഭാര്യയെയും മക്കളെയും മർദ്ധിച്ചുവെന്നും ഉബൈസ്
പൊലിസിന് മൊഴി നൽകി. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഉബൈസും കുടുംബവും മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.