തൃശൂര്‍. മനുഷ്യക്കടത്ത് കേസില്‍ രണ്ട് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതി . ജാര്‍ഖണ്ഡ് നിന്നും പെണ്‍കുട്ടികളെ ധന്‍ബാദ് ആലപ്പുഴ എക്സ്പ്രസ്സില്‍ തൃശൂരില്‍ എത്തിച്ച സംഭവത്തിലാണ് കേസെടുത്തത്. തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
ഐ പി സി 370 ഉള്‍പ്പെടെ മനുഷ്യക്കടത്തിന്റെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. പെണ്‍കുട്ടികളെ അവരുടെ സമ്മതത്തോടെയും രക്ഷിതാക്കളുടെ സമ്മതത്തോടെയും കൊണ്ടുവന്നതാണെന്ന് കോടതി നിരീക്ഷിച്ചു. വീട്ടുജോലിക്കെന്ന വ്യാജേനയാണ് പെണ്‍കുട്ടികളെ കൊണ്ടുവന്നതെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം.
വിചാരണ വേളയില്‍ ബലപ്രയോഗം, ലൈംഗികമോ മറ്റേതെങ്കിലും വിധത്തിലുള്ളതോ ആയ ചൂഷണം അല്ലെങ്കില്‍ നിര്‍ബന്ധിത തൊഴില്‍ എന്നിവക്ക് തെളിവുകളൊന്നും ഹാജരാക്കിയിരുന്നില്ല.


