കൊച്ചി: ഇന്നലെ അറസ്റ്റുചെയ്ത അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് മജിസ്ട്രേറ്റിന് മുന്നിലാണ് ഹാജരാക്കിയത്. ഇദ്ദേഹത്തെ 14 ദിവസത്തെ ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ സാധ്യതയെന്നാണ് സുചന.
ബുധനാഴ്ച്ച പത്തരയോടെയാണ് ശിവശങ്കറിനെ തിരുവനന്തപുരത്ത സ്വകാര്യ ആശുപത്രയില്‍ നിന്ന് ഇഡി കസ്റ്റഡിയില്‍ എടുത്തത്. ശിവശങ്കറിന്റെ ആരോഗ്യ നില ഡോക്ടര്‍മാര്‍ ഇഡി ഓഫീസില്‍ എത്തി പരിശോധിച്ചിരുന്നു. ശിവശങ്കറിനെ നേരത്തെ കൊവിഡ്-19 പരിശോധനക്ക് വിധേയമാക്കിയിരുന്നു. എം ശിവശങ്കരിന്റെ മകന് ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ എത്തിയിട്ടുണ്ട്.

