കൊച്ചി: ലൈഫ് മിഷന് കേസിലെ കള്ളപ്പണ ഇടപാട് സ്പോണ്‍സേര്‍ഡ് തീവ്രവാദമാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറാണ് ഇതിന്റെ സൂത്രധാരനെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. സ്വപ്ന സുരേഷിന്റെ വാട്സ് ആപ്പ് ചാറ്റും സന്തോഷ് ഈപ്പന്റെ ബാങ്ക് ഇടപാടുകളുമുള്പ്പെടെ കേസില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളുമുണ്ടെന്ന് ഇഡി ഹൈക്കോടതിയില്‍ വാദിച്ചു. തെളിവുകളുണ്ടായിട്ടും ശിവശങ്കര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ഇഡി കോടതിയെ അറിയിച്ചു.
ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കുന്നത് കേസിന്റെ അന്വേഷണത്തെ കാര്യമായി ബാധിക്കുമെന്നും ഇഡി കോടതിയില്‍ പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് സ്വതന്ത്ര തീരുമാനമെടുക്കാന്‍ ഇഡിക്ക് അധികാരമുണ്ടെന്നും സത്യവാങ്മൂലത്തില്‍ ഇഡി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയില്‍ ശിവശങ്കര്‍ നല്കിയ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ടായിരുന്നു ഇഡിയുടെ സത്യവാങ്മൂലം.
ശിവശങ്കറിനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്റെ ആവശ്യകത കോടതി ഉന്നയിച്ചു. സ്വര്‍ണ്ണക്കളളക്കടത്ത് കേസും ലൈഫ് മിഷന് കേസും ശിവശങ്കറിനെതിരെ ഉളളതായി ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ചോദ്യം. ഈ രണ്ട് കേസുകളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ കേസിന്റെ ആവശ്യമുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം.