സില്‍വര്‍ലൈന്‍ സര്‍വേ തടയണമെന്ന ഹര്‍ജികള്‍ സുപ്രീംകോടതി തളളി. സാമൂഹിക ആഘാത പഠനം നടത്തുന്നതില്‍ തെറ്റെന്തെന്ന് കോടതി ചോദിച്ചു. നടപടികളില്‍ ഇടപെടാനാകില്ലെന്നും കോടതി നിലപാടെടുത്തു.
അതേസമയം, കെ റയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിടുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതി. ഡിവിഷന് ബെഞ്ച് അനുമതി നല്‍കിയോ എന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് സര്‍ക്കാരിനോട് ചോദിച്ചു. കല്ലിടല്‍ തടഞ്ഞ ഉത്തരവ് ഡിവിഷന് ബെഞ്ച് റദ്ദാക്കിയിട്ടുണ്ടെങ്കില്‍ ആ ഉത്തരവ് എവിടെയെന്നും കോടതി ആരാഞ്ഞു. സര്‍വേ തുടരാമെന്ന് അറിയിച്ച കോടതി കേസ് മറ്റന്നാള്‍ പരിഗണിക്കാന്‍ മാറ്റി.


