കൊച്ചി:മറിയക്കുട്ടിക്ക് പെന്ഷന് നല്‍കിയേ തീരൂവെന്ന് ഹൈക്കോടതി. അല്ലെങ്കില്‍ മൂന്നുമാസത്തെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം. പണം കൊടുക്കാന്‍ വയ്യെങ്കില്‍ മരുന്നിന്റെയും ആഹാരത്തിന്റെയും ചെലവ് കൊടുക്കൂ. മറ്റു കാര്യങ്ങള്‍ക്ക് ചെലവാക്കാന്‍ സര്‍ക്കാരിന് പണമുണ്ടെന്ന് വിമര്‍ശനം. ഏപ്രില്‍ മുതല്‍ കേന്ദ്രവിഹിതം കിട്ടിയില്ലെന്ന് സര്‍ക്കാര്‍. പെന്ഷന് എപ്പോള്‍ നല്‍കുമെന്ന് നാളെ അറിയിക്കണമെന്ന് കോടതി.

