സമ്മര്‍ദത്തിന് വഴങ്ങിയുള്ള കോവിഡ് ഇളവുകള്‍ ദയനീയമെന്ന് സുപ്രീംകോടതി. വ്യാപാരികളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇളവെന്ന വാദത്തിലാണ് പരാമര്‍ശം. ഇളവുകള്‍ രോഗ വ്യാപനത്തിന് കാരണമായാല്‍ നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. കേരളത്തിലെ ബക്രീദ് ഇളവുകള്‍ക്കെതിരായ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.
കാറ്റഗറി ഡി പ്രദേശങ്ങളിലെ ഇളവ് ഭീതിപ്പെടുത്തുന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഇളവ് നല്‍കുന്നത് പരിതാപകരമായ അവസ്ഥയാണ്. കാറ്റഗറി ബിയില്‍ നല്കിയ ഇളവുകളും അസാധാരണമെന്ന് വിലയിരുത്തല്‍. സമ്മര്‍ദ ശക്തികളെ മൗലികാവകാശം സംരക്ഷിക്കുന്നതില്‍ ഇടപെടാന്‍ അനുവദിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.