കൊച്ചി: സ്വരാജ് ട്രോഫിക്കായി കൊല്ലം ജില്ലാ പഞ്ചായത്തിനെ തിരഞ്ഞെടുത്തത് അട്ടിമറിയെന്നാരോപിച്ച് എറണാകുളം ജില്ലാ പഞ്ചായത്ത് ഭരണസമിതി രംഗത്ത് വന്നു. അപേക്ഷിക്കാനുള്ള യോഗ്യത മാനദണ്ഡമില്ലെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ വെബ്സൈറ്റ് തന്നെ പറയുന്ന കൊല്ലത്തെ തെരഞ്ഞെടുത്തത് മനദണ്ടങ്ങള് പാലിക്കാതെയെന്നും പ്രസിഡന്റ് ഉല്ലാസ് തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും
പഞ്ചായത്ത് ദിനത്തോടനുബന്ധിച്ച് എല്ലാവര്‍ഷവും ഫെബ്രുവരി 19നാണ് സംസ്ഥാന സര്‍ക്കാര്‍ മികച്ച തദ്ദേശ സ്ഥാപനങ്ങളെ തെരഞ്ഞെടുപ്പ് സ്വരാജ് ട്രോഫി നല്‍കുന്നത്. അവാര്‍ഡിനായി സംസ്ഥാന സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച മുഴുവന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കൈവരിച്ചാണ് എറണാകുളം ജില്ലാ പഞ്ചായത്ത് അവാര്‍ഡിന് അപേക്ഷിച്ചതെന്ന് പ്രസിഡന്റ് ഉല്ലാസ് തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതനുസരിച്ച് കഴിഞ്ഞ 20 21-22 സാമ്പത്തീക വര്‍ഷം മികച്ച പ്രവര്‍ത്തനമാണ് ജില്ലാ പഞ്ചായത്ത് കാഴ്ചവച്ചത്. 89.46% പദ്ധതി വിഹിതം ചെലവഴിച്ച് ഇക്കാര്യത്തില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനവും നേടി. സ്വരാജ് ട്രോഫിക്ക് അപേക്ഷിക്കണമെങ്കില്‍ വികസന ഫണ്ടില്‍ 80 % വും പ്രത്യേക ഘടകപദ്ധതി, പട്ടികവര്‍ഗ്ഗ ഉപപദ്ധതി എന്നിവയില്‍ 80 % ല്‍ കുറയാതെയും മെയിന്റനന്‍സ് ഫണ്ടില്‍ 50% ചെലവ് ഉണ്ടായിരിക്കണം എന്നാണ്. ഈ മാനദണ്ഡങ്ങളെല്ലാം ജില്ലാ പഞ്ചായത്ത് പാലിച്ചിട്ടുണ്ട്.
കൊല്ലം ജില്ലാ പഞ്ചായത്തിന് അപേക്ഷിക്കാനുള്ള യോഗ്യത മാനദണ്ഡമില്ലെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ വെബ്സൈറ്റ്
ഇപ്പോള്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ‘കൊല്ലം ജില്ലാ പഞ്ചായത്തിന് സ്വരാജ് ട്രോഫിക്ക് അപേക്ഷിക്കാനുള്ള യോഗ്യത മാനദണ്ഡമില്ലെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ വെബ്സൈറ്റ് തന്നെ സാക്ഷ്യപ്പെടുത്തുന്നു.വെബ്സൈറ്റിലെ കണക്ക് പ്രകാരം കൊല്ലം ജില്ലാ പഞ്ചായത്ത് 79.15 % ആണ് വികസന ഫണ്ട് ചെലവാക്കിയത്.
പ്രത്യേക ഘടക പദ്ധതിയിലെ ചെലവ് 76.63 % ആണ്. അപേക്ഷിക്കാന്‍പോലും അര്‍ഹതയില്ലാത്ത ജില്ലാ പഞ്ചായത്തിന് ഒന്നാം സ്ഥാനം നല്‍കിയത് നിയമ വിരുദ്ധവും മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ്. വര്‍ഷങ്ങളായി തുടരുന്ന ഈ അനീതി അംഗീകരിക്കാനാവില്ലെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും ഉല്ലാസ് തോമസ് കൂട്ടി ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ എം.ജെ.ടോമി, ആശ സനില്‍, അംഗങ്ങളായ ശാരദാമോഹനന്, ലിസി അലക്സ്, എല്‍സി ജോര്‍ജ്, ഷൈനി ജോര്‍ജ്, ഷാരോണ്‍ പനക്കല്‍ എന്നിവരും വാര്‍ത്താ സമേളനത്തില്‍ പങ്കെടുത്തു.


