കൊല്ലം: വീട്ടില്‍ കയറി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ അറസ്റ്റ് ചെയ്തു. മംഗള്‍പാണ്ഡെ എന്നറിയപ്പെടുന്ന എബിന് പെരേരയാണ് പിടിയിലായത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വീട്ടില്‍ കയറി ആയുധവുമായി എത്തി ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയത്. ഒരാഴ്ച്ച മുമ്പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മുണ്ടക്കല്‍ സ്വദേശി ജാക്സനെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. യുവാവിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരന് ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കാപ്പ നിയമ പ്രകാരം പലതവണ ജയിലില്‍ കിടന്നിട്ടുള്ള ഗുണ്ട കൂടിയാണ് എബിന് പെരേര.
വീട്ടില്‍ കയറി യുവാവിനെ തട്ടിക്കൊണ്ട് പോയി; കുപ്രസിദ്ധ ഗുണ്ട മംഗള്‍പാണ്ഡെ പിടിയില്‍
by രാഷ്ട്രദീപം
by രാഷ്ട്രദീപം

