കൊച്ചി: ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ട സിനിമ നിര്‍മാതാവിന് നിന്നും ഹൈക്കോടതി ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ കൈക്കൂലി വാങ്ങിയ അഭിഭാഷകനെതിരെ പോലീസിന്റെ പ്രാഥമിക അന്വേഷണം. ഹൈക്കോടതി റജിസ്ട്രാറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷക അസോസിയേഷന് ഭാരവാഹിക്കെതിരെ ഡിജിപി അന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്. കൊച്ചി സിറ്റി പൊലിസ് കമ്മിഷണറാണ് അന്വേഷണം നടത്തുക.
പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. പ്രാഥമിക അന്വേഷണത്തിന് ശേഷമാകും കേസ് രജിസ്റ്റര്‍ ചെയ്യുക. ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ട സിനിമാ നിര്‍മ്മാതാവില്‍ നിന്നാണ് ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ ഇയാള്‍ പണം വാങ്ങിയത്. സംഭവത്തില്‍ ജഡ്ജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ ഹൈക്കോടതി വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. മലയാളത്തിലെ മുന്‍നിര നിര്മ്മാതാവില്നിന്നുമാണ് ജഡ്ജിക്കായി കൈക്കൂലി വാങ്ങിയത്.


