കൊച്ചി: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറുടെ പ്രതിനിധിയെ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് നിര്‍ദേശമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തത്. യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ഡിവിഷന് ബെഞ്ച് നടപടി.
സാങ്കേതിക സര്‍വ്വകലാശാല താല്കാലിക വിസിയായി സിസ തോമസിന് തുടരാമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശത്തിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. സിസ തോമസിന് മതിയായ യോഗ്യതയുണ്ടെന്നും സ്ഥിരം വിസിയെ മൂന്ന് മാസത്തിനകം നിയമിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഉത്തരവില്‍ വിശദമായ വാദം കേള്‍ക്കും.
സിസാ തോമസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത് ശരിയല്ലെന്നും ഭാവി തടസപ്പെടുത്തരുതെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചൂണ്ടികാട്ടിയിരുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറായ സിസാ തോമസിനെ നിയമിച്ചത് ചട്ട വിരുദ്ധമാണെന്ന സര്‍ക്കാര്‍ വാദത്തില്‍ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി അത്യപൂര്‍വ്വ നീക്കത്തിലൂടെയാണ് സര്‍ക്കാരിന്റെ ഹര്‍ജിയെന്നും നിരീക്ഷിച്ചിരുന്നു


