എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാടില്‍ വിചാരണ നേരിടണമെന്ന ഉത്തരവിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കീഴ്ക്കോടതി ഉത്തരവ് ശരിവെച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ മാര്‍ ജോര്‍ജ് ആലഞ്ചേരി സുപ്രീം കോടതിയെ സമീപിക്കും.
എറണാകുളം സെഷന്‍സ് കോടതിയും കാട്ടാക്കട മജിസ്ട്രേറ്റ് കോടതിയും നേരത്തെ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത കര്‍ദിനാള്‍ അടക്കമുള്ള ആറ് പ്രതികള്‍ നല്കിയ ഹര്‍ജികളും ഹൈക്കോടതി തള്ളുകയായിരുന്നു.
ഉത്തരവ് നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ദേശവും ഉണ്ടാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിര്‍ദേശം എന്താണെന്ന് ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമായ ശേഷം വ്യക്തമാകും.


