കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് ഉമാ തോമസ് എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചു. ഗുരുതര സാഹചര്യം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരും കൊച്ചി കോര്‍പ്പറേഷനും പൂര്‍ണമായി പരാജയപ്പെട്ടെന്ന് കാണിച്ച് ഹര്‍ജി നല്കി. ഹര്‍ജി 13 ന് പരിഗണിക്കും.
10 ദിവസമായിട്ടും തീ അണക്കാനോ പുക നിയന്ത്രിക്കാനോ കഴിഞ്ഞിട്ടില്ല. ജനങ്ങളെ രോഗങ്ങളിലേക്ക് തള്ളിവിടുന്ന അവസ്ഥയാണുള്ളത്. മാലിന്യം കലര്‍ന്ന ജലം ഒഴുകി കടമ്പ്രയാര്‍ പൂര്‍ണമായി മലിനമാകുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും ഹര്‍ജിയില്‍ ചുണ്ടിക്കാട്ടി.


