തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും അതുമായി ബന്ധപ്പെട്ട ചികിത്സയിലാണെന്ന തരത്തിലുള്ള വാര്‍ത്തകളോട് പ്രതികരിച്ച് താരം. തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പറയുന്ന വാര്‍ത്തകളുടെ സ്ക്രീന്‍ ഷോട്ട് സഹിതമായിരുന്നു ശ്രുതി ഹാസന് സോഷ്യല്‍ മീഡിയയിലൂടെ മറുപടി നല്‍കിയത്. തനിക്ക് മാനസിക പ്രശ്നമല്ല പനി ആയിരുന്നുവെന്ന് നടി കുറിച്ചു. ”എന്റെ പനി മാനസിക പ്രശ്നമായി മാറിയോ? മാനസികാരോഗ്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിനെക്കുറിച്ചുള്ള തന്റെ ആശങ്കയും ശ്രുതി പങ്കുവച്ചു.
”ഇതുപോലുള്ള തെറ്റായ വിവരങ്ങളും അത്തരം വിഷയങ്ങളെ അമിതമായി നാടകീയമാക്കുകയോ കൈകാര്യം ചെയ്യുകയോ ആണ് മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കാന്‍ ആളുകളെ ഭയപ്പെടുന്നത്. ഞാന്‍ എപ്പോഴും മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കും. എല്ലാ തരത്തിലും സ്വയം ശ്രദ്ധ നല്‍കുന്നതിനെ ഞാന്‍ പ്രോത്സാഹിപ്പിക്കും. എനിക്ക് വൈറല്‍ പനി ആയിരുന്നു. ഇനി നിങ്ങള്‍ക്ക് അത്തരം പ്രശ്നം വരികയാണെങ്കില്‍ തെറാപിസ്റ്റിനെ കാണിക്കൂ, ശ്രുതി ഹാസന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
തനിക്ക് ഹോര്‍മോണ്‍ പ്രശ്നങ്ങളുണ്ടെന്നും പിസിഒഡിയുമായി (polycystic ovary syndrome) പോരാടിക്കൊണ്ടിരിക്കുകയാണെന്ന് നേരത്തെ നടി വ്യക്തമാക്കിയിരുന്നു.


