ശ്രീനാഥ് ഭാസിയും ആന്‍ ശീതളും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ യുടെ ടീസര്‍ പുറത്തുവിട്ടു. പൊട്ടിചിരിപ്പിച്ച് കൊണ്ടാണ് ചിത്രത്തിന്റെ ടീസര്‍ എത്തിയിരിക്കുന്നത്. ചിത്രം തീയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നും ടീസറിനൊപ്പം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. കള്ളവോട്ട് ചെയ്യുന്ന ഗ്രേസ് ആന്റണിയെയും അത് പലവട്ടം ആകുമ്പോള്‍ തിരിച്ച് പൊക്കോളാന്‍ പറയുന്ന ശ്രീനാഥ് ഭാസിയെയുമാണ് ചിത്രത്തിന്റെ ടീസറില്‍ കാണിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ബിജിത്ത് ബാലയാണ്. കുടുംബ – ഹാസ്യ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ. പടച്ചോനേ ഇങ്ങള് കാത്തോളീ ഒരു മുഴുനീള എന്റെര്‍റ്റൈനെര്‍ ആയിരിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍. ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്റെ ബാനറില്‍ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജോസ്കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ്.
ചിത്രം പ്രധാനമായും കോഴിക്കോട് ഭാഗങ്ങളിലാണ് ചിത്രീകരിച്ചത്. ചിത്രത്തില്‍ അഥിതി താരമായി സണ്ണി വെയ്നും എത്തുന്നുണ്ട്. ശ്രീനാഥ് ഭാസിയെയും ആന്‍ ശീതളിനെയും കൂടാതെ ഗ്രേസ് ആന്റണി, രസ്ന പവിത്രന്, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരന്, ദിനേശ് പ്രഭാകര്‍, ശ്രുതി ലക്ഷ്മി, നിര്‍മ്മല്‍ പാലാഴി, വിജിലേഷ്, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നഥാനിയേല്‍ മഠത്തില്‍, ഉണ്ണി ചെറുവത്തൂര്‍, രഞ്ജിത്ത് കണ്‍കോല്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ യെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ ഇതൊരു മുഴുനീള എന്റെര്‍റ്റൈനെര്‍ ആയിരിക്കുമെന്നും വ്യക്തമാക്കി. നര്‍മ്മത്തിനൊപ്പം തന്നെ ചിത്രത്തില്‍ സംഗീതത്തിനും പ്രണയത്തിനും വളരെയധികം പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഷാന്‍ റഹ്മാന് ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. രചന പ്രദീപ് കുമാര്‍ കാവുംതറ, ഛായാഗ്രഹണം വിഷ്ണു പ്രസാദ് എന്നിവരാണ്.


