ഒടുവില്‍ മുന്‍ തീരുമാനങ്ങള്‍ നടപ്പിലാക്കി മലയാള സിനിമ താരസംഘടന അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗ്. അമ്മയുടെ പ്രസിഡന്റായി നടന് മോഹന്‍ലാലിനെ തെരഞ്ഞെടുത്തു. 18 വര്‍ഷമായി പ്രസിഡന്റ് സ്ഥാനത്തുള്ള ഇന്നസെന്റിന് പകരമാണ് മോഹന്‍ലാല്‍ ഈ സ്ഥാനത്തേക്ക് വരുന്നത്. മുകേഷും ഗണേഷുമാണ് വൈസ് പ്രസിഡന്റുമാര്‍. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും, ജോയിന്റ് സെക്രട്ടറി ട്രഷറര്‍ സ്ഥാനത്തേക്ക് യഥാക്രമം സിദ്ദിഖ്, ജഗദീഷ് എന്നിവര്‍ ചുമതലയേറ്റു.11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയാണ് പുതുതായി തെരഞ്ഞെടുത്തത്.
AMMA General Body Meeting 2018
Posted by AMMA – Association Of Malayalam Movie Artists on Saturday, June 23, 2018
11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി
അജു വര്‍ഗീസ്, ആസിഫ് അലി, ബാബു രാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, ടിനി ടോം, സുധീര്‍ കരമന, രചന നാരായണന് കുട്ടി, ശ്വേത മേനോന്, ഉണ്ണി ശിവപാല്‍ എന്നിവര്‍ ചേര്‍ന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റി.
AMMA General Body 2018
Posted by AMMA – Association Of Malayalam Movie Artists on Sunday, June 24, 2018


