മഹാനടന് നെടുമുടി വേണു ഇനി ഓര്മ. തിരുവനന്തപുരം ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. സിനിമാ, സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് പ്രിയ നടനെ അവസാനമായി ഒരു നോക്കു കാണാന്‍ തിരുവനന്തപുരത്തേക്ക് ഒഴുകിയെത്തിയത്.
രാവിലെ പത്തേകാലോടെ അയ്യങ്കാളി ഹാളില്‍ എത്തിച്ച മൃതദേഹം ഉച്ചയ്ക്ക് ഒന്നര വരെ പൊതുദര്‍ശനത്തിന് വച്ചു. അയ്യന്‍കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പടെ നൂറു കണക്കിനാളുകള്‍ പ്രിയ നടന് അന്തിമാഭിവാദ്യം അര്‍പ്പിച്ചു. സഹപ്രവര്‍ത്തകരായ ശ്രീകുമാരന്‍ തമ്പിയും ഇന്നസെന്റും രാവിലെ എത്തി.
മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ എം.ബി.രാജേഷ്, മന്ത്രിമാര്‍, മറ്റ് ജനനേതാക്കള്‍ തുടങ്ങിയവര്‍ ആദര മര്‍പ്പിച്ചു. കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മിസ് കാതോലിക്ക ബാവ, കവി മധുസൂദന്‍ നായര്‍, സിനിമാ നാടകപ്രവര്‍ത്തകര്‍ തുടങ്ങി നെടുമുടിയെ സ്നേഹിക്കുന്നവരെല്ലാം ആദരവിന്റെ പൂക്കളുമായെത്തി. പശ്ചാത്തലത്തില്‍ അവനവന് കടമ്പയിലെയും മറ്റ് നാടകങ്ങളിലെയും ഗാനങ്ങള്‍ മുഴങ്ങിക്കൊണ്ടിരുന്നു.


