വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നടന് മമ്മൂട്ടിക്ക് വോട്ട് ചെയ്യാനായില്ല. ലോക്സഭ തിരഞ്ഞെടുപ്പില്‍ അടക്കം കൊച്ചിയില്‍ പനമ്പിള്ളി നഗര്‍ എല്‍.പി സ്കൂളിലായിരുന്നു മമ്മൂട്ടി വോട്ട് ചെയ്തത്. കടവന്ത്രയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നെങ്കിലും അവിടത്തെ വോട്ടര്‍ പട്ടികയിലേക്ക് പേര് മാറ്റിയിരുന്നില്ല.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തതിനാല്‍ പട്ടികയില്‍ പേരുണ്ടെന്നു കരുതിയെന്നു മമ്മൂട്ടി പറഞ്ഞു. അതേസമയം ചെന്നൈയില്‍ ഷൂട്ടിങ്ങിലായതിനാല്‍ മമ്മൂട്ടിയുടെ മകനും നടനുമായ ദുല്‍ഖര്‍ സല്മാന് വോട്ട് ചെയ്തില്ല.