”കാറ്റത്തൊരു മണ്‍കൂട്….കൂട്ടിന്നൊരു വെണ്‍പ്രാവ്” ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന മേരി ആവാസ് സുനോയിലെ ആദ്യഗാനം പുറത്തിറങ്ങി. ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്. പ്രശസ്ത സംഗീത സംവിധായകന് എം. ജയചന്ദ്രന് ഈണമിട്ട ഗാനം, ആലപിച്ചിരിക്കുന്നത് ജിതിന് രാജ് ആണ്. ബി.കെ. ഹരിനാരായണന്റേതാണ് വരികള്‍. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെയാണ് ഗാനം പ്രേക്ഷകരിലെത്തുന്നത്.
ജി. പ്രജേഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷ് ആണ് നിര്‍മാണം. ക്യാപ്റ്റന്‍, വെള്ളം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ.
റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ ചിത്രത്തില്‍ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം. ശിവദയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജോണി, ഗൗതമി നായര്‍, സോഹന്‍ സീനുലാല്‍, സുധീര്‍ കരമന, ജി. സുരേഷ് കുമാര്‍, ദേവി അജിത്, മിഥുന് വേണുഗോപാല്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി.
റേഡിയോ ജോക്കിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. എന്റര്‍ടെയ്ന്‍മെന്റിനും ഇമോഷനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഫീല്‍ ഗുഡ് മൂവിയായിരിക്കും മേരി ആവാസ് സുനോ. മഞ്ജു വാര്യര്‍- ജയസൂര്യ കോമ്പിനേഷന്‍ ആദ്യമായാണ്. അത് പ്രേക്ഷകര്‍ക്കിഷ്ടപ്പെടുമെന്നുറപ്പാണ് – സംവിധായകന് പ്രജേഷ് സെന്‍ പറഞ്ഞു.


