മലയാളികള്‍ ഒരിക്കലെങ്കിലും കേട്ട അല്ലെങ്കില്‍ മൂളിയ മറക്കാനൊക്കാത്ത മനോഹരമായ ഈരടികള്‍. അനശ്വര നടന് പ്രേംനസീറിന്റെ ഓര്‍മ്മകള്‍ അറിഞ്ഞോ അറിയാതെയോ കടന്നുവരുന്ന കൗതുകമാര്‍ന്ന വരികള്‍. ചിരിപ്പിക്കാന്‍ കൗതുകം നിറച്ചുകൊണ്ടു തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി വരുന്നു. സിനിമയുടെ ട്രെയ്ലര് പുറത്തിറങ്ങി, നല്ല പ്രതികരണങ്ങളാണ് എങ്ങുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
അര്ജുന്,ഭഗത്,ബൈജു,ചെമ്പന്‍ വിനോദ്, സുധിര്കരമന,ദേവികനമ്പ്യാര്‍, ആര്യ, സീമ.ജി.നായര്‍,കലാഭവന്‍ നവാസ്, മണികണ്ഠന്, ഡോ:സജിമോന്‍ പാറയില്‍,നസീര്‍ സംക്രാന്തി, ജാഫര്‍ ഇടുക്കി, മണികണ്ഠന്, സിനോജ് തുടങ്ങിയവരാണ് തങ്കഭസ്മകുറിയിട്ട തമ്പുരാട്ടിയില്‍ അഭിനയിച്ചിരിക്കുന്നത്. സ്പാറയില്‍ ക്രീയേഷന്സിന്റെ ബാനറില്‍ ഡോ. സജിമോന്‍ പാറയില്‍ ആപ്പിള്‍ സിനിമയുമായി ചേര്‍ന്ന് നിര്‍മ്മിച്ച് സുജന്‍ ആരോമല്‍ കഥ, തിരക്കഥ എഴുതിയാണ് തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി സംവിധാനം ചെയ്തത്.