മാപ്പിള പറമ്പില്‍ ഫിലിംസിന്റെ ബാനറില്‍ എം. ജി. സജു നിര്‍മ്മിച്ച്, പ്രശസ്ത സംവിധായകൻ എൻ.എൻ.ബൈജു സംവിധനം നിർവഹിച്ചു പ്രമുഖ താരങ്ങളോടൊപ്പം പുതുമുഖങ്ങളെയും ഉൾപെടുത്തി അണിയിച്ചോരുക്കി പൂർണ്ണമായും കൊച്ചിയിൽ ചിത്രീകരിച്ച ‘കൊച്ചിയുടെ താരങ്ങള്‍’ എന്ന മലയാള ചലച്ചിത്രത്തിന്റെ ഡബ്ബിങ് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പുരോഗമിക്കുന്നു. സിനിമാ മോഹവുമായി നടക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ സങ്കടങ്ങളും ഒപ്പം നർമ്മവും ചാലിച്ച് വളരെ മനോഹരമായി സംവിധായകൻ ബൈജു അവതരിപ്പിക്കുന്നു.. ആദ്യകാല മലയാള സിനിമയുടെ ഹബ്ബ് ആയിരുന്നു ചെന്നൈ എങ്കിൽ ഇന്ന് മലയാള സിനിമയുടെ ഈറ്റില്ലം കൊച്ചിയായി മാറിയിരിക്കുന്നു… താരങ്ങൾക്ക് വളക്കൂറുള്ള മണ്ണായ കൊച്ചിയിൽ പിച്ചവെച്ച് വളർന്ന് പന്തലിച്ചവരും മറ്റ് നഗരങ്ങളിൽ നിന്നെത്തി കൊച്ചിയുടെ ഊർജ്ജത്തിൽ പിടിച്ച് കയറിയവരും നിരവധിയാണ് . .വെള്ളിത്തിരയിൽ തിളങ്ങിയവരും പൊലിഞ്ഞുപോയവരുടെയും ആസ്പദമാക്കി ഒരുക്കിയ ഒരു മുഴുനീള സസ്പെന്‍സ് ത്രില്ലറാണ് ‘കൊച്ചിയുടെ താരങ്ങള്‍’. മണ്മറഞ്ഞുപോയ എല്ലാ ചലച്ചിത്ര പ്രതിഭകള്‍ക്കും സമര്‍പ്പിക്കുന്നതായിരിക്കും ഈ ചിത്രമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
യതീഷ് ശിവൻ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് ആർ ജയേഷ്(മലനാട് ടി.വി.) ആണ്. ചിത്രം റിലീസ് ആകുന്നതിനു മുൻപ് തന്നെ ചിത്രത്തിലെ കൊച്ചിക്കാരി കൊച്ചുപെണ്ണേ എന്ന് തുടങ്ങുന്ന എം. ജി. ശ്രീകുമാർ ആലപിച്ച ഗാനം ശ്രെദ്ധേയമായിരിക്കുന്നു..കൊച്ചിയുടെ താരങ്ങളിൽ കൂടി മലയാള സിനിമയ്ക്ക് പുതുമുഖ നായകാ കഥാപാത്രങ്ങളായ ആദിദേവ്, ആദിത്യൻ വിവേക് ഹരി, മഹേഷ് എന്നിവരെ നമുക്ക് പരിചയപ്പെടുത്തുന്നു..
ദേവൻ, സുനിൽ സുഗതൻ, സജു കൊടിയൻ, കോബ്ര രാജേഷ്, പട്ടത്താനം, ഗായത്രി വിജയ്, ജിഷ്ണു പിള്ളൈ (ആദി ദേവ് )എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സംവിധാനം എന്‍. എന്‍. ബൈജു, കഥ, തിരക്കഥ, സംഭാഷണം യതീഷ് ശിവന്, ഛായാഗ്രഹണം ആര്. ജയേഷ്, പ്രോജക്റ്റ് ഡിസൈനര്‍ മധു പട്ടത്താനം, സംഗീത സംവിധാനം സജി മംഗലത്ത്, ഗാനങ്ങള്‍ ഡി. ബി. അജിത്ത്, അനില്‍ കരുവാറ്റ, രമ അന്തര്‍ജനം, കലാ സംവിധാനം സുമോദ് കോലഞ്ചേരി, മേക്ക്-അപ്പ് സുരേഷ് മാവേലിക്കര, വസ്ത്രാലങ്കാരം വസന്തകുമാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ പങ്കജാക്ഷന് കായംകുളം. അസോസിയേറ്റ് ഡയറക്ടര്‍ സജീഷ് , അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ സുശാന്ത് എം. സുന്ദരന്‍, ലക്ഷ്മി ആര്. പിളൈള, ലൊക്കേഷന്‍ മാനേജര്‍ ജനാര്‍ദ്ധന കുറുപ്പ്.
- റിപ്പോർട്ട് : ബിനിപ്രേംരാജ്