യുവ നടന് നടന് ഹേമന്ദ് മേനോന് വിവാഹിതനാകുന്നു.നിലീന നായരാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടന്നു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.

ജീവിതത്തിലെ ഇനിയുള്ള കാലം മുഴുവന്‍ ശല്യപ്പെടുത്താനായി ഞാനൊരുവളെ കണ്ടെത്തി. അവള് സമ്മതവും മൂളി. നമ്മുടെ യാത്ര പരിപൂര്‍ണമാകണമെന്നില്ല. എങ്കിലും അത് നമ്മുടേത് മാത്രമാണ്. അവസാനം വരെ നിന്നോടു ഞാന്‍ ചേര്‍ന്നിരിക്കും.’ഹേമന്ദ് പറഞ്ഞു.
ലിവിങ് ടുഗെതര്‍, ഡോക്ടര്‍ ലവ്, ചട്ടക്കാരി, അയാളും ഞാനും തമ്മില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ഹേമന്ദ്. തെങ്കാശിക്കാറ്റ് ആണ് ഹേമന്ദിന്റെ ഏറ്റവും പുതിയ ചിത്രം.


