ബിജെപി നേതാവും ടെലിവിഷന്‍ താരവുമായ സോനാലി ഫോഗട്ട് (42) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഗോവയില്‍ വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സോനാലിയും സ്റ്റാഫ് അംഗങ്ങളും ഗോവയില്‍ യാത്രയിലായിരുന്നു.
ബിജെപി നേതാവ് കൂടിയായിരുന്നു സോനാലി, 2019ലെ ഹരിയാന തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ആദംപൂരില്‍ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. കുല്‍ദീപ് ബിഷ്ണോയിക്കെതിരെയാണ് സോനാലി മത്സരിച്ചത്.
2016-ല്‍ ഏക് മാ ജോ ലാഖോന്‍ കെ ലിയേ ബാനി അമ്മ എന്ന ടിവി സീരിയലിലൂടെയാണ് സോനാലി ഫോഗട്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ഹരിയാന്‍വി ചിത്രമായ ഛോറിയാന്‍ ഛോരോന്‍ എസ് കാം നഹി ഹോതിയില്‍ അഭിനയിച്ചു. നിരവധി പഞ്ചാബി, ഹരിയാന്‍വി മ്യൂസിക് വിഡിയോകളുടെ ഭാഗമായി. ദ സ്റ്റോറി ഓഫ് ബദ്മാഷ്ഗഡ് (2019) എന്ന വെബ് സീരീസിലാണ് സോനാലി ഫോഗട്ട് അവസാനമായി അഭിനയിച്ചത്.


