സ്ക്രീനില്‍ അഭിനയിച്ച് തകര്‍ക്കുന്ന നായികയാണ് തൊട്ടടുത്തിരുന്ന് സിനിമ കാണുന്നതെന്ന് ആരാധകര്‍ ആരുമറിഞ്ഞില്ല. തന്റെ പുതിയ സിനിമയായ ‘ശ്യാം സിന്‍ഹ റോയി’ കാണാന്‍ നടി സായി പല്ലവിയാണ് വേഷം മാറി തിയേറ്ററിലെത്തിയത്. ഹൈദരാബാദിലെ ശ്രിരാമുലു തിയേറ്ററില്‍ രാത്രിയിലെ പ്രദര്‍ശനത്തിനാണ് സായ് പല്ലവി എത്തിയത്.
പര്‍ദ്ദയും ബുര്‍ഖയുമണിഞ്ഞെത്തിയ നടിയെ സിനിമ അവസാനിച്ചിറങ്ങുമ്പോഴും ആരും തിരിച്ചറിഞ്ഞില്ല. നടി തിയേറ്ററിലേക്ക് വരുന്നതും സിനിമ കാണുന്നതും തിരിച്ചിറങ്ങുന്നതുമായ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഡിസംബര്‍ 24 നാണ് നാനി നായകനായ ശ്യാം സിന്‍ഹ റോയി തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണം നേടിയ സിനിമയില്‍ സായിപല്ലവിക്ക് പുറമെ മഡോണ സെബാസ്റ്റിയനും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
മലയാളത്തില്‍ പ്രേമം എന്ന സിനിമയിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച നടിയാണ് സായിപല്ലവി. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക് ഭാഷകളിലും ഏറെ ആരാധകരുണ്ട് സായിപല്ലവിക്ക്.


