വിസ്മയ മോഹന്‍ലാല്‍ നായികയായി അരങ്ങേറുന്ന സിനിമയായ തുടക്കത്തിന് പൂജ ചടങ്ങുകളോടെ കൊച്ചിയില്‍ തുടക്കം. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന പൂജ, സ്വിച്ചോണ്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിസ്മയയ്ക്കൊപ്പം മോഹന്‍ലാലും സുചിത്രയും പ്രണവും എത്തി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആന്റണിയുടെ മകന് ആശിഷ് ജോയ് ആന്റണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്റെ രചനയും സംവിധാനവും ജൂഡ് ആന്തണി ജോസഫ് ആണ്. വന്‍ വിജയം നേടിയ 2018 ന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
വളരെ സന്തോഷമുണ്ട്. എന്റെ മകൾ സിനിമയിലേക്ക് വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒരുപാട് നാടകങ്ങളിൾ അഭിയിച്ചിട്ടുണ്ട്. ജീവിതത്തിൽ സംഭവിക്കുന്ന വിസ്മയങ്ങളിളാണ്. എല്ലാവരുടെയും പിന്തുണ ഇനിയും കൂടെയുണ്ടാകണം. പ്രാർത്ഥനകൾ.’ മോഹൻലാൽ പറഞ്ഞു.


