നടൻ ജയസൂര്യക്കെതിരായ രണ്ടാമത്തെ കേസ് തൊടുപുഴ പോലീസിന് കൈമാറി. തൊടുപുഴയുടെ സെറ്റിൽ വച്ച് ലൈംഗികാതിക്രമം ആരോപിച്ചാണ് നടൻ കേസ് ഫയൽ ചെയ്തത്. കരമന പോലീസാണ് കേസെടുത്തത്.
ജയസൂര്യക്കെതിരെയുള്ള രണ്ടാമത്തെ കേസാണിത്. തിരുവനന്തപുരം പോലീസ് ആദ്യ കേസ് ഏറ്റെടുത്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ആദ്യത്തെ കേസ് എടുത്തത്. സെക്രട്ടറിയേറ്റില്‍ വെച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ഐപിസി 354, 354എ, 509എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്. ജയസൂര്യ അടക്കം ഏഴുപേര്‍ക്കെതിരെയായിരുന്നു നടി പരാതി നല്‍കിയത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം ആലുവയിലെ വീട്ടിലെത്തി നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.


