ഫോട്ടോഗ്രഫിയോട് ഏറെ കമ്പമുള്ള സൂപ്പർതാരം മമ്മൂട്ടി പകർത്തിയ ചിത്രങ്ങളിൽ ഒന്ന് ലേലത്തിന് വച്ചു. ബുൾബുള്ളിന്റെ ചിത്രമാണ് ഫോട്ടോഗ്രാഫറായ ഇന്ദുചൂഡന്റെ പേരിലുള്ള ഇന്ധുചൂഡൻ ഫൗണ്ടഷനും ഞാറ്റുവേല സംഘടനയും ചേർന്ന് നടത്തുന്ന പ്രദർശനത്തിലാണ് മമ്മൂട്ടിയുടെ ചിത്രവും ഇടംപിടിച്ചത്.മൂന്ന് ലക്ഷം രൂപയ്ക്കാണ് ചിത്രം ലേലത്തില്‍ പോയത്. ഒരു ലക്ഷം രൂപയായിരുന്നു അടിസ്ഥാനവില. വ്യവസായി അച്ചു ഉള്ളട്ടിലാണ് ചിത്രം ലേലം വിളിച്ചെടുത്തത്
’പാടി പറക്കുന്ന മലയാളം’ എന്ന പേരിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ഫോട്ടോഗ്രഫി ഇഷ്ടം സിനിമ മേഖലയിൽ ഏറെ പ്രശസ്തമാണ്. നിരവധി സെലിബ്രറ്റികളുടെ ചിത്രങ്ങൾ മമ്മൂട്ടി പകർത്തിയ അവർ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കാറുമുണ്ട്. ചിത്രം ലേലം ചെയ്ത് കിട്ടിയ പണം ഇന്ദുചൂഡന് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കും. എറണാകുളം ദര്‍ബാര്‍ ഹാളില്‍ ഇന്ദുചൂഡന് ഫൌണ്ടേഷന് നടത്തിയ എക്സിബിഷന്റെ ഭാഗമായാണ് മമ്മൂട്ടിയെടുത്ത ചിത്രം ലേലം ചെയ്തത്.