ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ നടി യുവിക ചൗധരിക്കെതിരെ കേസ്. സമൂഹ മാധ്യമത്തില്‍ വൈറലായ വീഡിയോയില്‍ ജാതിമത അധിക്ഷേപം ഉയര്‍ത്തിയെന്ന ദലിത് സാമൂഹ്യ പ്രവര്‍ത്തകന്റെ പരാതിയില്‍ നടി യുവിക ചൗധരിക്കെതിരെ ഹരിയാന പോലീസ് കേസെടുത്തു.
ദളിത് സാമൂഹ്യ പ്രവര്ത്തകന് രജത് കല്‍സാനാണ് പരാതിക്കാരന്. ദളിത് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ നടിക്കെതിരേ കടുത്ത നിയമനപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു. തെളിവിനായി നടിയുടെ വീഡിയോയും രജത് പൊലീസിന് സമര്‍പ്പിച്ചു.
പട്ടികജാതി- പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരമാണ് നടിക്കെതിരെ പോലീസ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മെയ് 25നാണ് യുവികയുടെ വീഡിയോ വൈറലാവുന്നത്. വിവാദമായതോടെ യുവിക മാപ്പപേക്ഷയുമായി രംഗത്തെത്തി. താന്‍ ഉപയോഗിച്ച വാക്കിന്റെ അര്‍ത്ഥം അറിയില്ല എന്നതായിരുന്നു വിശദീകരണം.


